പൂജ അവധി: തമിഴ്‌നാട്ടില്‍ ഇന്നും നാളെയും അവധി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (08:41 IST)
പൂജ അവധി പ്രമാണിച്ച് തമിഴ്‌നാട്ടില്‍ ഇന്നും നാളെയും അവധി. അതേസമയം 3700 പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആയുധപൂജ അവധിക്ക് ഇന്നുമുതല്‍ പലരും സ്വന്തം നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. അതിനാല്‍ ചെന്നൈയില്‍ നിന്നുള്ള 2100 സാധാരണ ബസ്സുകള്‍ക്ക് പുറമേ 2050 പ്രത്യേക ബസ്സുകളും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മറ്റ് നഗരങ്ങളില്‍ നിന്ന് 1650 സ്‌പെഷ്യല്‍ ബസുകളും യാത്രക്കായി സര്‍വീസ് നടത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :