'തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിച്ചു'; ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക

രേണുക വേണു| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (13:01 IST)

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജി പരാതിക്കാരി ഹൈക്കോടതിയില്‍ ഒപ്പിട്ടു നല്‍കി.

തെറ്റ് ഏറ്റുപറഞ്ഞ് ശ്രീനാഥ് ഭാസി മാപ്പ് അപേക്ഷിച്ചതുകൊണ്ടാണ് പരാതി പിന്‍വലിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക പറഞ്ഞു. നിയമപോരാട്ടത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും മാധ്യമപ്രവര്‍ത്തക നന്ദി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :