അനുബന്ധ വാര്‍ത്തകള്‍
- കബാലി കൊമ്പൻ കളക്ടർക്കും സംഘത്തിനും പണികൊടുത്തു
- വീട്ടിലുണ്ടാക്കിയ ഈ പാനിയങ്ങള്‍ മതി കരളിന്റെ ആരോഗ്യത്തിന്
- ശരീര ഭാരം കുറയുന്നതും ഭക്ഷണം കഴിക്കുന്ന സമയവും തമ്മില്‍ ബന്ധമുണ്ട്!
- World Suicide Prevention Day: ഈ മൂന്ന് വിറ്റാമിനുകളുടെയും മിനറലിന്റെയും കുറവുണ്ടായാല്‍ ആത്മഹത്യാ പ്രവണത ഉണ്ടായേക്കും
- പിസിഓഎസ് ഉള്ളവരാണോ, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
ഉമ്മൻചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടില്ലെന്നാണ് താൻ മൊഴിനൽകിയത്: പി.സി.ജോർജ്ജ്
കോട്ടയം : ഉമ്മൻ ചാണ്ടി മോശമായി പെരുമാറുന്നത് കണ്ടിട്ടില്ലെന്നാണ് താൻ സി.ബി.ഐക്ക് മൊഴിനല്കിയതെന്ന് പി.സി.ജോർജ്ജ് വെളിപ്പെടുത്തി. സോളാർ പീഡനക്കേസിലെ വിവാദമായ സി.ബി.ഐ റിപ്പോർട്ടറിന് കുറിച്ച് പറയവെയാണ് പി.സി.ജോർജ്ജ് ഇത് പറഞ്ഞത്. ഉമ്മൻചാണ്ടി മോശമായി പെരുമാറി എന്ന് പരാതിക്കാരി പറഞ്ഞപ്പോൾ ആദ്യം താൻ സംശയിച്ചു. എങ്കിലും അവർ പറഞ്ഞ സാഹചര്യം വച്ച് തെറ്റിദ്ധരിച്ചുപോയി. പിണറായി വിജയൻ അധികാരത്തിൽ വന്നപ്പോൾ പരാതിക്കാരിയെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങി അന്വേഷണം സി.ബി.ഐ ക്ക് വിട്ടു എന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ അന്വേഷണം ആയപ്പോൾ പർദ്ദയൊക്കെ ധരിച്ചു പരാതിക്കാരി ആരും കാണാതെ വന്നു പറഞ്ഞു, മുഖ്യമന്ത്രിയുമായി സംസാരിച്ചു എന്നും ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞു, കൂടാതെ സാറൊന്ന് സഹായിക്കണമെന്നും എങ്ങനെ എന്ന് ചോദിച്ചപ്പോൾ ഇതുപോലെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞു എഴുതിത്തന്നു. എന്നാൽ ഞാനൊന്നും മിണ്ടിയല്ല, അതോടെ അവർ തിരിച്ചുപോയി.
പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥർ വന്നു പരാതി വസ്തുതാ വിരുദ്ധമാണെന്നു പറഞ്ഞു. പ്രസ്താവന നടത്തിയത് ശരിയാണെന്നും അന്നത്തെ സാഹചര്യം വച്ച് വൈരാഗ്യം തീർത്തതാണെന്നും പറഞ്ഞു. പിന്നീട് ആ സ്ത്രീ എഴുതിത്തന്ന കടലാസ് എടുത്തു സി.ബി.ഐ ഉദ്യോഗസ്ഥർക്ക് കൊടുത്തു. അത് വായിച്ചപ്പോൾ ഞാൻ പറഞ്ഞത് സത്യമാണെന്ന് അവർക്കു മനസ്സിലാവുകയും ചെയ്തു എന്നാൽ മാധ്യമങ്ങളിൽ പറഞ്ഞത് മൊഴിയായി നൽകിയാൽ ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം എന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ തന്നെ അതിനു കിട്ടില്ലെന്ന് പറഞ്ഞു എന്നും പി.സി.ജോർജ്ജ് കൂട്ടിച്ചേർത്തു.
ഇതിനെല്ലാം കൂട്ടുനിന്നത് "ദല്ലാൾ നന്ദകുമാർ" ആണെന്നും അവനെ കണികണ്ടാൽ കഞ്ഞികിട്ടുകേല എന്നും അവൻ എന്ത് വൃത്തികേടും ചെയ്യുന്നവനാണ്, അവനെ സൂക്ഷിക്കണം, ആരെയും കെണിയിൽ പെടുത്താൻ മിടുക്കനാണവൻ, എന്റടുത്തു ഗണേഷ് കുമാറിന്റെ പേരോ ശരണയായ മനോജിന്റെ പേരോ ആരും പറഞ്ഞിട്ടില്ലെന്നും ജോർജ്ജ് കൂട്ടിച്ചേർത്തു. കാലഹരണപ്പെട്ട വിവാദം വീണ്ടും തുറക്കണമെന്ന് തനിക്ക് അഭിപ്രായമില്ല എന്നും പറഞ്ഞു.