1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vava Suresh Snake bitten health condition

ഒന്നല്ല, രണ്ട് പാമ്പുണ്ട്, ഒന്നിനെ പിടിച്ച ശേഷം അടുത്തതിനെ പിടിക്കാം; വാവ സുരേഷ് നാട്ടുകാരോട് പറഞ്ഞു

Vava Suresh
തിങ്കളാഴ്ച രാവിലെ എറണാകുളത്തുനിന്നാണ് പാമ്പിനെ പിടികൂടാന്‍ വാവ സുരേഷ് കോട്ടയത്ത് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയില്‍ വാണിയപ്പുരയ്ക്കല്‍ വി.ജെ. നിജുമോന്റെ വീട്ടുവളപ്പില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്. മൂര്‍ഖനെ പിടിച്ച് ചാക്കില്‍ കയറ്റുന്നതിനിടെ സുരേഷിന്റെ തുടയില്‍ പാമ്പ് കടിക്കുകയായിരുന്നു. പിടികൂടിയ മൂര്‍ഖനെ ചാക്കിലേക്ക് മാറ്റുന്നതിനിടെ തിരിഞ്ഞു കടിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്തെ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു.
 
സ്ഥലത്തെത്തിയ വാവ സുരേഷ് നാട്ടുകാരോട് പറഞ്ഞത് ഒന്നല്ല, രണ്ട് പാമ്പ് ഉണ്ട് എന്നാണ്. 'വാവ സുരേഷ് വന്നപ്പോഴേ പറഞ്ഞു; പാമ്പ് ഒന്നല്ല, രണ്ടെണ്ണം ഉണ്ട്. ഒന്നിനെ പിടിച്ച ശേഷം രണ്ടാമത്തേതിനെ നോക്കാമെന്നാണ് പറഞ്ഞത്. ആദ്യത്തേതിനെ ചാക്കിലാക്കിയപ്പോഴേക്കും കടിയേറ്റു.' - വി.ജെ. നിജുമോന്‍
 
അടുത്ത ലേഖനം
വിസ്മയ കേസില്‍ പ്രതി കിരണിന്റെ പിതാവ് കൂറുമാറി