അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിനുള്ളത് 5.07 ലക്ഷം കോടിയുടെ ബാധ്യത, കിഫ്ബി പൊളിച്ചെഴുതണം, സപ്ലൈകോ ബെവ്കോയിൽ ലയിപ്പിക്കും!
- നവീന്‍ ബാബുവിന്റെ മരണം: മകള്‍ക്ക് ആശ്രിത നിയമനം നല്‍കും, കേസന്വേഷണം സിബിഐക്ക് വിട്ടു
- രഹസ്യരേഖകൾ പുറത്തേക്ക് നൽകി; ധവളപത്രത്തിൽ ചട്ടലംഘനവുമായി സർക്കാർ
- Kerala Weather: തോരാതെ മഴ; കാലവർഷം ഇന്ന് എത്തിയേക്കും
- ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി ബിജെപി അനുഭാവി
ബന്ധുനിയമനം തുടർന്ന് യുഡിഎഫ് സർക്കാർ; ശിവകുമാറിന്റെ സഹോദരിക്കു പുതിയ സ്ഥാനം
നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനവും വിവാദമായിരുന്നു
യുഡിഎഫ് സർക്കാരിന്റെ ബന്ധുനിയമനം തുടരുന്നു. മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എസ്.ശിവകുമാറിന്റെ സഹോദരിക്കാണ് യുഡിഎഫ് സർക്കാർ വന്നശേഷം പുതിയ നിയമനം നൽകിയിരിക്കുന്നത്. എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായ ഡോ. മിനി എസ്.എസ് - നു മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായാണ് നിയമനം നൽകിയിരിക്കുന്നത്.
നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനവും വിവാദമായിരുന്നു. സണ്ണി ജോസഫ് ബന്ധു നിയമനം നടത്തിയെന്നാണ് ആരോപണം. സഹോദരിയുടെ ഭർത്താവ് ബെന്നി തോമസിനെയാണ് വൈദ്യുതി മന്ത്രി തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.