1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Daughter will be given dependent status, case investigation handed over to CBI

നവീന്‍ ബാബുവിന്റെ മരണം: മകള്‍ക്ക് ആശ്രിത നിയമനം നല്‍കും, കേസന്വേഷണം സിബിഐക്ക് വിട്ടു

Naveen Babu's death
നവീന്‍ ബാബുവിന്റെ മരണത്തില്‍ മകള്‍ക്ക് ആശ്രിത നിയമനം നല്‍കും. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്കാണ് ആശ്രിത നിയമനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നിലവില്‍ കേസിലെ പ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ മാത്രമാണ്.
 
കേസന്വേഷണം സിബി ഐക്ക് നല്‍കാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിര്‍ത്തിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പുറകെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീന്‍ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. 
 
പുലര്‍ച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീന്‍ ബാബു ട്രെയിനില്‍ ഇല്ലെന്ന വിവരം അറിയിക്കുന്നത്. ഡ്രൈവര്‍ താമസസ്ഥലത്ത് എത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കേരളത്തിനുള്ളത് 5.07 ലക്ഷം കോടിയുടെ ബാധ്യത, കിഫ്ബി പൊളിച്ചെഴുതണം, സപ്ലൈകോ ബെവ്കോയിൽ ലയിപ്പിക്കും!