അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം, ചിത്രങ്ങള്‍ പങ്കുവെച്ച് നടന് സെന്തില്‍ കൃഷ്ണ
- പത്താം വിവാഹ വാര്‍ഷികം, രണ്ട് പെണ്‍കുട്ടികളുടെ അമ്മ, കുറിപ്പുമായി നടി അശ്വതി
- ഒപ്പമുള്ള യാത്ര തുടങ്ങി 8 വർഷം, ഒന്നിച്ച് സൈക്കിൾ ചവിട്ടി നസ്രിയയും ഫഹദും
- ചാക്കോച്ചന്റെ ഓണം റിലീസ്,ഒറ്റ് ഹിറ്റ് ആകുമോ? ട്രെയ്ലര് ട്രെന്‍ഡിങ്ങില്‍ മുന്നില്‍
- സാരിയില്‍ തിളങ്ങി നടി മിയ, പുതിയ ചിത്രങ്ങള്‍
ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നു, വിവാഹിതനാകുന്നുവെന്ന വാർത്ത പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്
വിവാഹിതനാകുന്ന വിവരം പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. തൻ്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ് സജീഷ് ഇക്കാര്യം അറിയിച്ചത്. താനും മക്കളും പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും ആശംസകളും ഉണ്ടാവണമെന്നും സജീഷ് ഫേസ്ബുക്കിൽ കുറിച്ചു.
നാലുവർഷം മുൻപ് നിപ മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് സിസ്റ്റർ ലിനിയ്ക്ക് ജീവൻ നഷ്ടമായത്. റിതുൽ,സിദ്ധാർഥ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
സജീഷിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.
സ്നേഹത്തോടെ
സജീഷ്, റിതുൽ, സിദ്ധാർത്ഥ്, പ്രതിഭ, ദേവ പ്രിയ