പത്താം വിവാഹ വാര്‍ഷികം, രണ്ട് പെണ്‍കുട്ടികളുടെ അമ്മ, കുറിപ്പുമായി നടി അശ്വതി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (14:50 IST)
നടി അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികമാണ് ഇന്ന്. 2012ലായിരുന്നു നടിയുടെ വിവാഹം.അത്രയൊന്നും കഠിനമല്ലാത്ത, എന്നാല്‍ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്‍ഷങ്ങളാണ് കടന്നുപോയതെന്ന് അശ്വതി പറയുന്നു.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി.മൂത്ത മകള്‍ പത്മയുടെ ഒമ്പതാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. 2021 ജനുവരിയിലായിരുന്നു നടി രണ്ടാമതും അമ്മയായത്. കമല എന്നാണ് രണ്ടാമത് കുട്ടിയുടെ പേര്.

'ചിലപ്പോള്‍ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോള്‍ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വര്‍ഷങ്ങള്‍ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാല്‍ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്‍ഷങ്ങള്‍ ! നമ്മള്‍ നമ്മളായ പത്തു വര്‍ഷങ്ങള്‍ !
'കൂട്ട്' ഒരു വില പിടിച്ച വാക്കാണ്'-അശ്വതി കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :