സ്വർണവിലയിൽ വീണ്ടും ഉണർവ്, പവന് 38,000 രൂപ
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. പവന് 200 രൂപ ഉയർന്ന് 38,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 25 രൂപ ഉയർന്ന് 4750 രൂപയായി.
ഇന്നലെയും പവന് 200 രൂപ വില ഉയർന്നിരുന്നു. ഈ മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയ ശേഷമാണ് രണ്ട് ദിവസം കൊണ്ട് സ്വർണവില പവന് 400 രൂപ ഉയർന്നത്.