1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. sister anupama

കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ഫാദർ നിക്കോളസ് ശ്രമിക്കുന്നു; തങ്ങളിൽ കുറ്റബോധമുണ്ടാക്കി കേസ് അട്ടിമറിക്കുകയായിരുന്നു ലക്ഷ്യമെന്ന് സിസ്റ്റർ അനുപമ

വാർത്ത
കോട്ടയം: ഫ്രാങ്കോ മുളക്കലിനെർതിരെയുള്ള കേസ് അട്ടിമറിക്കുന്നതിനായി കുറവിലങ്ങാട് ഇടവക വികാരി ഫാദർ നിക്കോളസ് ശ്രമിക്കുന്നു എന്ന ആരോപണവുമായി സിസ്റ്റർ അനുപമ. ഇതിനു വേണ്ടിയാണ് ഫാദർ മഠത്തിലെത്തിയത്. പരാതി നൽകിയതും സമരം ചെയ്തതും തെറ്റായിപ്പോയി എന്ന് ഫാദർ നിക്കോളസ് പറഞ്ഞതായി സിസ്റ്റർ അനുപമ പറഞ്ഞു.
 
തങ്ങളിൽ കുറ്റബോധമുണ്ടാക്കി കേസ് അട്ടിമറിക്കുകയായിരുന്നു ഫാദർ നിക്കോളസിന്റെ ലക്ഷ്യം. എന്നാൽ കേസുമയി ശക്തമായി മുന്നോട്ടു പോകുമെന്നും സിസ്റ്റർ പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം അന്യജാതിക്കാർക്കൊപ്പമായിരുന്നു, ഈ സമരം സഭക്കെതിരാണെന്നും ഫാദർ നിക്കോളസ് കന്യാസ്ത്രീകളോട് പറഞ്ഞു. 
 
സമരത്തെ പിന്തുണച്ച് അന്യ ജാതിക്കാരല്ലെന്നും നല്ലവരായ ഒരുകൂട്ടം മനുഷ്യരാണെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി. അതേസമയം ഇടവകാംഗങ്ങൾ എന്ന നിലയിൽ മാത്രമാണ് കന്യാസ്ത്രീകളെ സന്ദർശിച്ചത് എന്നാണ് ഫാദർ നിക്കോളസിന്റെ വാദം. 
About Writer
Sumeesh
അടുത്ത ലേഖനം
റിയൽമി 2 പ്രോ ഇന്ത്യൻ വിപണിയിൽ