നാലുവയസുകാരിയെ പ്രൈമറി സ്കൂൾ അധ്യാപിക ലൈംഗിക പീഡനത്തിനിരയാക്കി

Sumeesh| Last Updated: ശനി, 29 സെപ്‌റ്റംബര്‍ 2018 (17:30 IST)
മുംബൈ: നാലുവയസുകാരിയെ പ്രൈമറി സ്കൂൾ അധ്യാപിക ലൈംഗിക പീഡനത്തിനിരയാക്കി. നോർത്ത് മുംബൈയിലെ കണ്ഡോലി സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ മതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയെ വെള്ളിയാഴ്ച പൊലീസ് അറസ്സ് ചെയ്തു.

ഇത് മൂന്നാം തവണയാണ് സ്കൂളിൽ ഇത്തരമൊരു സംഭവം നടക്കുന്നത്. സ്കൂളിൽ നിന്നും വീട്ടിലെത്തിയ പെൺകുട്ടി തന്റെ സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെടുതന്നതായും മൂത്രത്തിലൂടെ രക്തം വരുന്നതായും മാതാപിതാക്കളോട് പറഞ്ഞിരുന്നു.

ഇതേ തുടർന്ന് മാതാ പിതാക്കൾ ചോദിച്ചപ്പൊൾ സ്കൂളിലെ മൂത്രപ്പുരയിൽ വച്ച് അധ്യാപിക പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയതായി മാതാപിതാക്കൾക്ക് മനസിലായി. ഇതോടെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പെൺക്കുട്ടിയുടെ അമ്മയിൽ നിന്നു വിശദമായി മൊഴി രേഖപ്പെടുത്തുകയും പെൺകിട്ടിയെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു,

പരിശോധനയിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അതേ സമയം അധ്യപികക്കെതിരെ തങ്ങൾ നടപടി സ്വീകരിച്ചു എന്നായിരുന്നു സ്കൂൾ അതികൃതരുടെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :