ജങ്ക് ഫുഡിനോടുള്ള അഡിക്ഷൻ മയക്കുമരുന്നിന് തുല്യമെന്ന് പഠനം !

Sumeesh| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (15:17 IST)
മാറിയ കാലത്തെ ഭക്ഷണ ശീലങ്ങൾ നമ്മളെ ഏറെ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ഇതിൽ പിസ ബർഗർ തുടങ്ങിയ ജങ്ക് ഫുഡുകളുടെ പങ്ക് വളരെ വലുതാണ്. കുട്ടികൾ മുതൽ എല്ലാ പ്രായക്കാരും ഈ ഭക്ഷണ രീതിക്ക് അടിമകളായി കഴിഞ്ഞു എന്നതാണ് സത്യം.

ഇത് ആരോഗ്യത്തിന് നല്ലതല്ല എന്ന് കഴിക്കുന്ന 90 ശതമാനം ആളുകൾക്കും അറിയാം എന്നുകൂടി നാം മനസിലാക്കേണ്ടതുണ്ട്. അറിഞ്ഞു കൊണ്ടു തന്നെ ഇത്തരം ഭക്ഷണങ്ങളുടെ രുചിക്ക് അടിമപ്പെടുകയാണ് ഒരു തലമുറ മുഴുവനും. ഈ അഡിക്ഷൻ സ്വഭാവത്തെ കുറിച്ചാണ് ഇപ്പോൾ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

പിസ ബർഗർ തുടങ്ങിയ ജങ്ക് ഫുഡുകളോടുള്ള അഡിക്ഷൻ. അംഗവും മയക്കുമരുന്നും ഉണ്ടാക്കുന്ന അഡിക്ഷനു തുല്യമാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. അതിനാൽ തന്നെ പെട്ടന്നൊരു ദിവസം ഇത് നിർത്താൻ സാധിക്കില്ല എന്ന് പഠനം പറയുന്നു. മദ്യവും മയക്കുമരുമെല്ലാം നിർത്തുമ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും ഇത്തരം ഭക്ഷണങ്ങൾ നിർത്തുമ്പോൾ ഉണ്ടാകും എന്നും പഠനം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :