Sumeesh|
Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (15:56 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾക്ക് അനുമതി നൽകിയതിലെ വിമർശനങ്ങൾക്ക് മറുപടിയുമായി വ്യവസായിക മന്ത്രി ഇ പി ജയരാജൻ. കിൻഫ്രയുടെ ഭൂമി ബ്രൂവറിക്കായി നൽകിയിട്ടെല്ലെന്നും കൊടുക്കാത്ത ഭൂമിയെ കുറിച്ചാണ് പ്രതിപക്ഷം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങൾ അറിയാതെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കിൻഫ്രയുടെ ഭൂമി വ്യവസായത്തിനായി ആരു ചോദിച്ചാലും നൽകും. ഇതേവരെ ആരും തന്നെ ഭൂമി ആവശ്യപ്പെട്ടിട്ടില്ല. ഭൂമിയുണ്ടെങ്കിൽ അത് വിട്ടു നൽകാനും. വ്യവസായങ്ങൾക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങൾ ഉണ്ടാക്കി നൽകാനുമുള്ള സ്ഥാപനം കൂടിയാണ്
കിൻഫ്ര എന്ന് ജയരാജൻ വ്യക്തമാക്കി.