അനുബന്ധ വാര്‍ത്തകള്‍
- താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ലെന്ന് നടന് സിദ്ദിഖ്
- താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്
- ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
- സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി
- എന്തായി പടക്ക നിരോധനം, ഡൽഹി സർക്കാരിനോട് സുപ്രീംകോടതി
ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി
ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേള്‍ക്കാനായി സുപ്രീംകോടതി മാറ്റി. ചോദ്യം ചെയ്യാന്‍ സിദ്ദിഖ് ഹാജരായോ എന്ന് എസ്ഐടിയോട് സുപ്രീം കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്ന് പറഞ്ഞ സിദ്ദിഖിന്റെ അഭിഭാഷകന് പരാതിക്കാരിയെ തിയേറ്ററില്‍ വെച്ച് മാതാപിതാക്കള്‍ക്കൊപ്പം മാത്രമാണ് കണ്ടതെന്ന് വ്യക്തമാക്കി.
ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ധൈര്യമില്ലാത്തത് കൊണ്ടാണ് പരാതി നല്കാന് എട്ടര വര്‍ഷം വൈകിയതെന്നാണ് അതിജീവിതയുടെ വാദം. കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു.