1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Siddique assault case Bail News

താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ലെന്ന് നടന്‍ സിദ്ദിഖ്

Siddique
താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ലെന്ന് നടന്‍ സിദ്ദിഖ്. സിദ്ദിഖിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ മറുപടിയിലാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. ബലാല്‍സംഗകേസില്‍ തനിക്ക് ജാമ്യം ലഭിച്ചാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനില്‍ക്കില്ലെന്ന് സിദ്ദിഖ് പറഞ്ഞു. പോലീസ് തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് അവസരം ഒരുക്കിയെന്നും നടന്‍ പറഞ്ഞു.
 
പരാതിക്കാരി ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഇക്കാര്യം ഉന്നയിച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞു. താന്‍ പ്രധാന കഥാപാത്രമായി ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. കൂടുതലും സഹ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ലന്നും കാര്യങ്ങളെ വളച്ചൊടിച്ചാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും പരാതിക്കാരി തനിക്കെതിരെ ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പോലീസ് പറയുന്നെന്നും നടന്‍ പറയുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഈയടുത്തകാലത്ത് താന്‍ വളരെയധികം ആസ്വദിച്ചു കണ്ട സിനിമയാണ് ആവേശമെന്ന് നടന്‍ സൂര്യ