അനുബന്ധ വാര്‍ത്തകള്‍
- പോലീസ് ഉദ്യോഗസ്ഥനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
- എ.ആർ.ക്യാംപിലെ ഡ്രൈവർ ജീവനൊടുക്കി
- തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ 35കാരനായ എസ്ഐ ജീവനൊടുക്കിയ നിലയില്‍
- കണ്ണൂരില്‍ വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍
- ആലപ്പുഴയില്‍ ഒരുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി
എസ്.ഐ തൂങ്ങി മരിച്ച നിലയിൽ
കോട്ടയം: വിഴിഞ്ഞം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറെ കോട്ടയത്തെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടമ്പലം കാച്ചു വേലിക്കുന്ന് വീടിയേക്കൽ കുരുവിള ജോർജ് (43) ആണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
റിട്ടയേഡ് ട്രഷറി ഓഫീസർ ജോർജ് കുരുവിള - അന്നമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം വൈകിട്ടു നാലു മണിയോടെ വീടിൻ്റെ രണ്ടാം നിലയിലെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മുതദ്ദേഹം കണ്ടെത്തിയത്.
പിതാവാണ് മുതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞു എത്തിയ കോട്ടയം ഈസ്റ്റ് പോലീസ് മുതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച അവധിയെടുത്തു നാട്ടിലെത്തിയിരുന്നു. കൊല്ലം ചവറ പോലീസ് സ്റ്റേഷനിലും അദ്ദേഹം ജോലി നോക്കിയിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല