തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ 35കാരനായ എസ്ഐ ജീവനൊടുക്കിയ നിലയില്‍

jimmy
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 8 ജൂണ്‍ 2024 (20:18 IST)
jimmy
തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ 35കാരനായ എസ്ഐ ജീവനൊടുക്കിയ നിലയില്‍. അക്കാദമിയിലെ ട്രെയിനറായ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്. ക്വാര്‍ട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാടായിക്കോണം സ്വദേശിയാണ് ജിമ്മി. കേരളാ പൊലീസ് ഫുട്‌ബോള്‍ ടീമിലെ അംഗമാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അമ്പതിലധികം പൊലീസുദ്യോഗസ്ഥരാണ് ജീവനൊടുക്കിയത്. പലരും ആത്മഹത്യയ്ക്കും ശ്രമിച്ചിട്ടുണ്ട്. പലരും മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :