1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴയില്‍ ഒരുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി

Alappuzha
ആലപ്പുഴയില്‍ ഒരുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ. മാന്നാര്‍ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മാന്നാര്‍ പോലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ പിതാവിന് അയച്ചു നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്ന് യുവതി പറഞ്ഞു. 
 
ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നും മൊഴി നല്‍കി. യുവതി തന്നെയാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന് അയച്ചുകൊടുത്തത്.
അടുത്ത ലേഖനം
മഴമുന്നറിയിപ്പില്‍ മാറ്റം: ഇന്ന് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്