എ.ആർ.ക്യാംപിലെ ഡ്രൈവർ ജീവനൊടുക്കി

എ കെ ജെ അയ്യർ| Last Modified ഞായര്‍, 9 ജൂണ്‍ 2024 (13:52 IST)
ആലപ്പുഴ: ആലപ്പുഴയിലെ എ.ആർ.ക്യാംപിലെ ഡ്രൈവർ ജീവനൊടുക്കി. മണ്ണഞ്ചേരി പഞ്ചായത്ത് വടക്കേ വെളിയിൽ എട്ടുതൈവെളിയിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ സുധീഷ് (41) ആണ് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരണ കാരണം അറിവായിട്ടില്ല.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് കഴിഞ്ഞ നാല് ദിവസമായി ഡ്യൂട്ടിയിലായിരുന്ന സുധീഷ് കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം ഉറങ്ങാൻ പോയ സുധീഷിനെ നേരം ഏറെയായിട്ടും കാണാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം പിതാവ് മുറിയുടെ വാതിലിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

തുടർന്ന് ജനാലയിലൂടെ നോക്കിയപ്പോഴാണ് ബെഡ് ഷീറ്റ് ഉപയോഗിച്ച് ഫാനിൽ തൂങ്ങിനില്ക്കുന്നത് കണ്ടത്. സുരേന്ദ്രൻ പിള്ളയുടെ ബഹളം കേട്ട് എത്തിയ അയൽക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സുധീഷ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.ഭാര്യ ആര്യ, മകൾ ഒന്നര വയസുള്ള ആദിലക്ഷ്‍മി. സുധീഷിന്റെ മാതാവും സഹോദരനും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ പോലീസ് അക്കാദമിയിൽ മുപ്പത്തഞ്ചു കാരനായ ജിമ്മി ജോർജ്ജ് എന്ന എസ്.ഐ തൂങ്ങിമരിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് ജിമ്മിയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണു സൂചന.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :