1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. shalu menon wedding

നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി

സിനിമ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി.

thrissur
സിനിമ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി. കൊല്ലം വാക്കനാട് സ്വദേശിയും സീരിയല്‍ നടനുമായ സജി ജി നായരാണ് ശാലുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. ഇന്ന് രാവിലെ പത്തുമണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.  
 
തുടര്‍ന്ന് ഗുരുവായൂര്‍ ദേവാങ്കണം ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹ സദ്യ. സഹപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കുമായി വെള്ളിയാഴ്ചയാണ് സുരഭി ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍കാരം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ മാസമായിരുന്നു ശാലുവിന്റെ വിവാഹ വാര്‍ത്ത പുറത്തുവന്നത്. 
 
About Writer
സജിത്ത്
അടുത്ത ലേഖനം
മുംബൈ സ്ഫോടനം എനിക്ക് വേദനയുണ്ടാക്കിയ സംഭവം: ഛോട്ടാരാജന്‍