പട്ടാപകല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പെണ്‍കുട്ടി
തനിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയാളെ ഒടിച്ചിട്ട് പെണ്‍കുട്ടിപിടിച്ചു. കോഴിക്കോട് നഗരത്തില്‍ ഇന്നലെയായിരുന്നു സംഭവം. സംഭവത്തില്‍ കോഴിക്കോട് വളയം കളത്തില്‍ ബിജു(30)വിനെ പൊലീസ് അറസ്റ്റുചെയ്തു. കസബ പൊലീസാണ് അറസ്റ്റുചെയ്തത്. ഇയാള്‍ പുറകെ നിന്ന് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഓടി. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി പൊലീസ് പറയുന്നു. പോക്‌സോ കേസ് ചുമത്തിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.