കോവിഡ് വാക്‌സിനെതിരെ പ്രചാരണം നടത്തിയയാള്‍ കോവിഡ് ബാധിച്ച് മരിച്ചു
കോവിഡ് വാക്‌സിനെതിരെ പ്രചരണം നടത്തിയ ക്രിസ്തീയ ടെലിവിഷന്‍ ചാനല്‍ ഉടമയാണ് കോവിഡ് ബാധിച്ച് മരിച്ചത്. നോര്‍ത്ത് ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേ സ്റ്റാര്‍ ടെലിവിഷന്റെ സ്ഥാപകനും സിഇഒയുമായ മാര്‍ക്‌സ് ലാംപ്(64)ആണ് മരിച്ചത്. 1997 ലാണ് ഈ ചാനല്‍ ആരംഭിച്ചത്. ചാനലിലൂടെ വന്‍തോതിലുള്ള പ്രചാരണമാണ് വാക്‌സിനെതിരെ നടത്തിയിരുന്നത്. ധാരാളം വിമര്‍ശനങ്ങള്‍ ഇതിനെതിരെ ഉണ്ടായെങ്കിലും ലാംപ് അവയൊന്നും തന്നെ വകവെയ്ക്കാതെയായിരുന്നു പ്രചാരണം നടത്തിയിരുന്നത്.