അനുബന്ധ വാര്‍ത്തകള്‍
- കറണ്ട് പോയപ്പോൾ കുരുമുളക് പൊടിക്ക് പകരം മീൻ വറുത്തതിൽ ചേർത്തത് എലിവിഷം; ദമ്പതികള്‍ ആശുപത്രിയില്‍
- കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ജോസഫ്- ജോസ് കെ മാണി ധാരണ; ആദ്യ ഊഴം ജോസ് വിഭാഗത്തിന്; സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റ്
- കോട്ടയം മെഡിക്കൽ കോളേജിന് സമീപം രണ്ടാഴ്ച പഴക്കമുള്ള സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം
- പ്രണയനൈരാശ്യത്തിൽ കാമുകൻ വീഡിയോ കോളിലൂടെ ആത്മഹത്യക്ക് ശ്രമിച്ചു; രക്ഷയായത് കാമുകി
- കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടി;ലക്ഷ്യം കോട്ടയത്ത് ആധിപത്യമുറപ്പിക്കലെന്ന് കോടിയേരി ബാലകൃഷ്ണന്
ഗുരുവന്ദനമെന്ന പേരില്‍ വിദ്യാര്‍ഥികളെകൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ചു; സംഭവം കോട്ടയത്ത്
കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം പബ്ലിക് സ്കൂളിലാണ് സംഭവം.
ഗുരുവന്ദനമെന്ന പേരില്‍ വിദ്യാര്‍ഥികളെകൊണ്ട് പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരുടെ കാല് കഴുകിച്ചതായി പരാതി.കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം പബ്ലിക് സ്കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ അധ്യാപകരുടെ കാല് കഴുകുന്ന ചിത്രം സ്കൂളിന്റെ വെബ്സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും തരംഗമായി. വിവാദമായതോടെ സ്കൂളിന്റെ സൈറ്റില്‍ നിന്ന് ചിത്രം നീക്കിയിട്ടുണ്ട്.
ഹയര്‍സെക്കന്‍ഡറി വരെ ഓരോ ക്ലാസില്‍ നിന്നും രണ്ട് വിദ്യാര്‍ഥികളെ വീതമാണ് അധ്യാപകരുടെ കാല് കഴുകാന്‍ തിരഞ്ഞെടുത്തത്. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ സ്കൂളിലെ മുഴുവന്‍ അധ്യാപകരുടെയും കാല്‍കഴുകി തുടപ്പിച്ചു എന്നാണ് ആക്ഷേപം. നിലവിളക്ക് കൊളുത്തി വച്ച് അധ്യാപകരെ കസേരയില്‍ ഇരുത്തിയായിരുന്നു ചടങ്ങ്. സംഭവത്തില്‍ രക്ഷിതാക്കള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.