പ്രണയനൈരാശ്യത്തിൽ കാമുകൻ വീഡിയോ കോളിലൂടെ ആത്മഹത്യക്ക് ശ്രമിച്ചു; രക്ഷയായത് കാമുകി

കോട്ടയം സ്വദേശിനിയും സഹപാഠിയുമായ പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാണെന്നു പറയുന്നു.

Last Modified വെള്ളി, 21 ജൂണ്‍ 2019 (08:31 IST)
പ്രണയനൈരാശ്യത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയ വിദ്യാർത്ഥി അപകടനില തരണം ചെയ്തു. കൈഞരമ്പ് മുറിച്ചുള്ള ആത്മഹത്യാശ്രമം ഇയാൾ വീഡിയോ കോളിലൂടെ തത്സമയം കാമുകിക്ക് കൈമാറി. ദൃശ്യങ്ങൾ കണ്ട് ഭയന്ന പെൺകുട്ടി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതാണ് രക്തം വാർത്ത് അവശനിലയിലായ കാമുകന് തുണയായത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ മാതാപിതാക്കളെയും കോളെജ് അധികൃതരെയും വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു. കോട്ടയത്തെ കോളേജിലെ അവസാനവർഷ ബിരുദവിദ്യാർത്ഥി കട്ടപ്പന സ്വദേശിയായ 20കാരെയാണ് ബുധനാഴ്ച രാത്രി 8.30ഓടെ കറുകുറ്റി റെയി‌വേ സ്റ്റേഷന് ഒരു കിലോമീറ്ററോളം പടിഞ്ഞാറ് മാറി ട്രാക്കിനടുത്തെ കുറ്റിക്കാട്ടിൽ കൈഞരമ്പ് മുറിഞ്ഞ് രക്തം വാർന്നനിലയിൽ അങ്കമാലി പൊലീസ് കണ്ടെത്തിയത്. കോട്ടയം സ്വദേശിനിയും സഹപാഠിയുമായ പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാണെന്നു പറയുന്നു. അടുത്തിടെ അകലാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇതിന് തയ്യാറായില്ല.തുടർന്നാണ് ആത്മഹത്യാശ്രമം നടന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :