അനുബന്ധ വാര്‍ത്തകള്‍
- ദേശാഭിമാനിക്ക് മറുപടി ജനങ്ങൾ നൽകും: ഉമ്മൻ ചാണ്ടി
- അങ്ങനെ പ്രഖ്യാപിക്കാൻ പിണറായിക്ക് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി
- പരസ്യ ബോർഡുകളിൽ നിന്ന് അപ്രത്യക്ഷനായി വിഎസ്; ഇത്തവണ പിണറായിയും, കോടിയേരിയും മാത്രം
- രാഹുൽ വരുമെന്നാണ് പ്രതീക്ഷ, സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം ഇല്ല, പിസി ചാക്കോയുടെ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും ഉമ്മൻ ചാണ്ടി
- സിദ്ദിഖ് വഴിമാറുന്നു, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ? - ചെന്നിത്തല രണ്ടും കൽപ്പിച്ച്
കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടി;ലക്ഷ്യം കോട്ടയത്ത് ആധിപത്യമുറപ്പിക്കലെന്ന് കോടിയേരി ബാലകൃഷ്ണന്
പിളര്പ്പിലൂടെ കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് പിളര്‍പ്പിന്റെ പിന്നിലെന്നാണ് കോടിയേരി പറയുന്നത്.
കേരളാ കോണ്‍ഗ്രസ് പിളരാനായി പിന്നില്‍ നീക്കം നടത്തിയത് ഉമ്മന്‍ ചാണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ സംഘമാണെന്നും കോടിയേരി ആരോപിച്ചു. പിളര്പ്പിലൂടെ കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് പിളര്‍പ്പിന്റെ പിന്നിലെന്നാണ് കോടിയേരി പറയുന്നത്.
കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കുകവഴി കോട്ടയത്ത് കോണ്‍ഗ്രസിന് ആധിപത്യമുറപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ ഉണ്ടായ പിളര്‍പ്പ് നേരത്തെ പ്രതീക്ഷിച്ചതാണെന്നും രണ്ട് വിഭാഗങ്ങളും നിലവില്‍ യുഡിഎഫിന്റെ ഭാഗമാണെന്നും യുഡിഎഫില്‍ ഈ പിളര്‍പ്പ് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കോടിയേരി ഇന്നലെ വൈകിട്ട് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
വിമത യോഗത്തില്‍ ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തതിന് പിന്നാലെ വര്‍ക്കിങ് ചെയര്മാന് പിജെ ജോസഫ് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. കോട്ടയത്ത് ഇന്ന് നടന്നത് അനധികൃത യോഗമാണെന്നും യോഗത്തില്‍ പങ്കെടുത്ത ജോസ് കെ മാണി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിക്ക് പുറത്തായെന്നും ജോസഫ് പറഞ്ഞിരുന്നു.