ശശി തരൂരിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി

കൊച്ചി| VISHNU.NL| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (17:52 IST)
തിരുവനന്തപുരത്ത് നിന്ന് ജയിച്ച കോണ്‍ഗ്രസ് എം‌പി ശശി തരൂരിനെതിരെ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഹര്‍ജി. ശശി തരൂര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയുമാണ് കോടതിയെ സമീപിച്ചത്.

കുറ്റം തെളിഞ്ഞാല്‍ തരൂരിന്റെ ജയം അസാധുവാകാന്‍ ഇത് കാരണമാകും. തരൂരിനെ കൂടാതെ പി കരുണാകരന്‍, ആന്റോ ആന്റണി,എന്നിവര്‍ക്കെതിരെയും ഹര്‍ജികല്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പി കരുണാകരന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് എതിര്‍ സ്ഥാനാര്‍ഥി ടി സിദ്ധിഖാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ആന്റോ ആന്റണി യഥാര്‍ഥ സ്വത്തുവിവരം മറച്ചുവച്ചുവെന്ന് കാണിച്ച് പത്തനംതിട്ടയിലെ വോട്ടറായ മനോജ് ആണ് കോടതിയെ സമീപിച്ചത്. ഇരുവര്‍ക്കുമെതിരെ ഗുരുതരമായ ആരോപനങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :