1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Petrol Diesel Price Hike India

'മെലഡി ഷോക്ക്'; രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർത്തി

തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി

Petrol Diesel Price Hike India
രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിനു 87 പൈസയും ഡീസലിനു 91 പൈസയുമാണ് കേന്ദ്ര സർക്കാർ അനുമതിയോടെ പെട്രോളിയം കമ്പനികൾ വർധിപ്പിച്ചത്. 
 
തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപ കൂടി. ഡീസൽ വില കൊച്ചിയിൽ 99.54 ആണ്. 
 
മെയ് 15 ന് വില ലിറ്ററിന് മൂന്ന് രൂപയും മെയ് 19 ന് 90 പൈസയുമായിരുന്നു വർധിപ്പിച്ചത്. 10 ദിവസത്തിനിടെ ലിറ്ററിന് ഏകദേശം 5 രൂപ വർധിപ്പിച്ചു. സിഎൻജി വിലയും വർധിപ്പിച്ചിരുന്നു. കിലോക്ക് രണ്ട് രൂപയാണ് കൂട്ടിയത്.
അടുത്ത ലേഖനം
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യത: കെഎസ്ഇബി