അനുബന്ധ വാര്‍ത്തകള്‍
- നാടകീയ ട്വിസ്റ്റ്; അമേഠിയിൽ കോൺഗ്രസ് അധ്യക്ഷനെതിരെ മത്സരിക്കാൻ സരിത,രാഹുലിന്റെ പത്രിക സ്വീകരിച്ചില്ല, സരിതയുടെ സ്വീകരിച്ചു
- 'കൂടുതൽ ഭൂരിപക്ഷം നൽകിയാൽ ഒരു പവൻ സ്വർണ്ണം സമ്മാനം'; വയനാട്ടുകാർക്ക് വാഗ്ദാനവുമായി രമേശ് ചെന്നിത്തല
- എന്തിനാണ് സത്യത്തില്‍ സ്മൃതി ഇറാനി പഠിച്ചത്?
- മാവോയിസ്റ്റുകൾ തട്ടിക്കൊണ്ട് പോകാൻ സാധ്യത; സുനീറിനും തുഷാറിനും സുരക്ഷ ശക്തമാക്കി
- തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സരിതയുടെ ആഗ്രഹത്തിന് വീണ്ടും തിരിച്ചടി
എറണാകുളത്തും വയനാട്ടിലും തള്ളിയ സരിതയുടെ നാമനിർദേശ പത്രിക അമേഠിയിൽ സ്വീകരിച്ചതെങ്ങനെ?
ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു സ്ഥാനാർത്ഥിക്കു പരമാവധി രണ്ടു മണ്ഡലങ്ങളിലാണ് പത്രിക നൽകാനാവുക.
എറണാകുളത്തെയും വയനാട്ടിലെയും വരണാധികാരികൾ തള്ളിയ, സോളാർ കേസ് പ്രതി സരിത എസ് നായരുടെ നാമനിർദേശ പത്രിക അമേഠിയിൽ സ്വീകരിക്കപ്പെട്ടത് ഗുരുതരമായ നിയമപ്രശ്നങ്ങൾ ഉയർത്തുന്നതായി റിപ്പോർട്ട്. ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ നിന്ന് മാത്രമേ മത്സരിക്കാനാവൂ എന്നിരിക്കെ മൂന്നാമതൊരു മണ്ഡലത്തിൽ നാമനിർദേശ പത്രിക സ്വീകരിച്ചത് സങ്കീർണ്ണമായ സാഹചര്യമാണെന്ന് നിയമവിദഗ്ദരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു സ്ഥാനാർത്ഥിക്കു പരമാവധി രണ്ടു മണ്ഡലങ്ങളിലാണ് പത്രിക നൽകാനാവുക. ഇവ രണ്ടും നിരസിക്കപ്പെട്ടാൽ ആ സ്ഥാനാർത്ഥിയെ മത്സരിക്കാൻ അയോഗ്യതയുള്ളയാളായാണ് കണക്കാക്കെണ്ടെതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടതു ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തെയും വയനാട്ടിലെയും വരണാധികാരികൾ സരിതാ എസ് നായരുടെ പത്രികകൾ തള്ളിയത്.