തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സരിതയുടെ ആഗ്രഹത്തിന് വീണ്ടും തിരിച്ചടി

 saritha s nair , High court , UDF , congress , സരിതാ എസ് നായർ  , ലോക്‍സഭ , സരിതാ
കൊച്ചി| Last Modified വെള്ളി, 12 ഏപ്രില്‍ 2019 (13:52 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രികകള്‍ തള്ളിയ നടപടി ചൂണ്ടിക്കാട്ടി നൽകിയ ഹർജി ഡിവിഷൻ ബെഞ്ചും തള്ളി.

സരിത നൽകിയ രണ്ട് ഹർജികളും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പരാതിയുണ്ടെങ്കിൽ ഇലക്ഷൻ ഹർജിയാണ് നൽകേണ്ടിയിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹ‍ർജി തള്ളിയത്. സരിതയുടെ ഹർജികൾ നിലനിൽക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നാമനിർദ്ദേശപത്രിക ഇലക്ഷൻ കമ്മീഷൻ നടപടിയില്‍ പരാതിയുണ്ടെങ്കില്‍ ഇലക്ഷൻ ഹർജിയാണ് നൽകേണ്ടിയിരുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സരിതാ മുമ്പ് പറഞ്ഞിരുന്നു.

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം, വയനാട് ലോക്‍സഭ മണ്ഡലങ്ങളി മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സരിതാ നല്‍കിയിരുന്നുവെങ്കിലും വരണാധികാരി പത്രിക തള്ളിയിരുന്നു. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതാണ് പത്രിക തള്ളാൻ കാരണമായത്. ഇതേ തുടര്‍ന്നാണ് സരിത കോടതിയെ സമീപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :