1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. sandeep warier against janaganamana

ജനഗണമന മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധസിനിമ: സന്ദീപ് വാര്യർ

ജനഗണമന
കേരളത്തിലും ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. മട്ടാഞ്ചേരി മാഫിയയ്ക്ക് ജനഗണമന എന്ന പേരിൽ ദേശവിരുദ്ധസിനിമ ഇറക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടെന്നും അതിൽ തങ്ങൾക്ക് പ്രയാസമുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.അനന്തപുരി ഹിന്ദുമഹാ സഭ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ട്. അതിൽ നമുക്കൊക്കെ പ്രയാസവും പ്രശ്നവുമുണ്ട്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് സുഹൃത്തുക്കളുള്ള ആളാണ് ഞാൻ. പക്ഷെ എത്ര നിർമാതാക്കൾ പടമിറക്കാൻ തയ്യാറാണ് ആരുമില്ല.
 
അപ്പുറത്ത് പക്ഷെ അനധികൃതമായും അല്ലാതെയും കോടികൾ കുമിഞ്ഞുകൂടുന്നു.മട്ടാഞ്ചേരി മാഫിയയ്ക്ക് ജനഗണമന എന്ന സിനിമ നിർമിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടാകുന്നു. നമ്മളും സംരഭകരാവുക എന്നതാണ് ഇത് തടയാൻ ഉള്ള വഴി. സന്ദീപ് വാര്യർ പറഞ്ഞു
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
എക്‌സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു