സെല്‍ഫി ചിത്രം കാണാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ല,പുഷ്പ ചേച്ചിയ്ക്ക് ജയസൂര്യയുടെ സമ്മാനം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 മെയ് 2022 (09:58 IST)

ജയസൂര്യയുടെ വലിയ ആരാധിക, ഒരിക്കലെങ്കിലും നേരിട്ട് കണ്ട് സംസാരിക്കണം എന്ന് ആഗ്രഹം ഉള്ളില്‍.പനമ്പള്ളിനഗറിലെ ടോണി ആന്‍ഡ് ഗൈ കടയിലെ ഹൗസ്‌ക്ലീനിങ് സ്റ്റാഫായ പുഷ്പയുടെ വലിയ കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചു. കടയിലേക്ക് വരുന്നത് അറിഞ്ഞപ്പോഴേ പുഷ്പ ചേച്ചിയ്ക്ക് ത്രില്‍ ആയി. അപ്പോഴും കാണണമെന്ന് ആഗ്രഹം ബാക്കി. നേരില്‍ കണ്ട് ഒരു സെല്‍ഫി എടുത്തു. സംസാരിക്കാനും പറ്റി. പക്ഷേ ഫോണില്‍ പകര്‍ത്തിയ ചിത്രം വീട്ടില്‍ കാണിക്കാന്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരുന്നില്ല അവര്‍ക്ക്.

ഇക്കാര്യം മനസ്സിലാക്കിയ ജയസൂര്യ തന്റെ പ്രിയപ്പെട്ട ആരാധിക സര്‍പ്രൈസ് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. ഫോണില്‍ പകര്‍ത്തിയ ചിത്രം കടയില്‍നിന്ന് പോകുന്നതിനു മുമ്പ് തന്നെ ഫ്രെയിം ചെയ്ത് നല്‍കി. തന്റെ അസിസ്റ്റന്റിനെ വെളിയില്‍ വിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫോട്ടോ ഫ്രെയിം ആക്കി പുഷ്പയ്ക്ക് സമ്മാനിക്കുകയായിരുന്നു ജയസൂര്യ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :