അനുബന്ധ വാര്‍ത്തകള്‍
- മമ്മൂക്കയുമായി സിനിമയുണ്ടാകും, സ്വപ്ന സിനിമയെ പറ്റി ജീത്തു ജോസഫ്
- രാജാവിന്റെ മകനില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മോഹന്ലാലിനേക്കാള് താരമൂല്യം അംബികയ്ക്ക്; മോഹന്‍ലാല്‍ ചെയ്തത് മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രം !
- ഒരു കടുത്ത മമ്മൂട്ടി ആരാധകന്റെ മോഹന്‍ലാല്‍ ചിന്തകള്‍...
- മമ്മൂട്ടിക്ക് വേണ്ടി എഴുതിയ തിരക്കഥകള്‍, നോ പറഞ്ഞതോടെ മോഹന്‍ലാല്‍ നായകനായി; ആ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റ് !
- മമ്മൂട്ടിയുടെ ലാല്‍ മഞ്ജുവിന്റെ ലാലേട്ടന്, പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍
'വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനുള്ള ഒരു നടന്റെ അഭിനിവേശം'; മമ്മൂട്ടിയെ പുകഴ്ത്തി ജീത്തു ജോസഫ്
നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്ത പുഴു ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയെ കുറിച്ച് വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് പുഴുവിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇപ്പോള്‍ ഇതാ മമ്മൂട്ടിയുടെ പുഴുവിലെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമുള്ളതുകൊണ്ടാണ് മമ്മൂട്ടി പുഴു പോലെയുള്ള സിനിമകള്‍ ചെയ്യുന്നതെന്ന് ജീത്തു പറഞ്ഞു. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന വിഷയമാണ് 'പുഴു' എന്ന സിനിമ കൈകാര്യം ചെയ്യുന്നത്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് അത് മമ്മൂട്ടി ചെയ്തതെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'അടുത്തിടെ ഇറങ്ങിയ 'പുഴു' എന്ന സിനിമ, മറ്റുള്ളവര്‍ എടുക്കാന്‍ മടിക്കുന്ന സബ്ജക്ടാണ്. പക്ഷെ മമ്മൂക്ക അത് ചെയ്തു. അത് ഒരു ആക്ടറിന്റെ അടങ്ങാത്ത അഭിനിവേശമാണ്. ഒരു നല്ല ആക്ടറിനേ ആ അഭിനിവേശം ഉണ്ടാവൂ. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം. അതാണ് അദ്ദേഹത്തിന്റെ മഹത്വം,' ജീത്തു പറഞ്ഞു.
അതേസമയം, മമ്മൂട്ടിയുമായുള്ള ഒരു സിനിമ തന്റെ മനസ്സിലുണ്ടെന്നും അത് ഉടനെ നടക്കുമെന്നുമുള്ള സൂചനയാണ് ജീത്തു നല്‍കുന്നത്. താനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ വലിയ എക്‌സ്പറ്റേഷനായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ലെന്നും ജീത്തു വ്യക്തമാക്കി.