അനുബന്ധ വാര്‍ത്തകള്‍
- 'തന്ത്രി പണി ചെയ്യാന്‍ താഴമണ്‍ കുടുംബത്ത് വേറെ കൊള്ളാവുന്ന 'പുരുഷ'ന്മാരുണ്ടോ ആവോ': തന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് വാസുദേവ്
- നടയടയ്ക്കുമെന്ന തീരുമാനം കോടതിയലക്ഷ്യം, വിധി അനുസരിക്കുന്നതിന് തന്ത്രിയും ബാധ്യസ്ഥനാണെന്ന് ദേവസ്വം ബോർഡ്
- തമ്മിൽ തല്ലി രഹ്നയും രശ്മിയും!- രഹ്നയുടെ സംഘപരിവാർ ബന്ധത്തിന്റെ തെളിവുകൾ പുറത്തുവിട്ട് രശ്മി
- പ്രതിഷേധിച്ച പരികർമികളുടെ വിവരം നൽകണം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല മേൽശാന്തിക്ക് നോട്ടീസ് അയച്ചു
- മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയും: അഡ്വ ജയശങ്കർ
പ്രതിഷേധം തുടരുന്നു, മല കയറാൻ കൂടുതൽ യുവതികളെത്തുമെന്ന് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി പൊലീസുകാർ
പ്രതിഷേധം തുടരുന്നു, മല കയറാൻ കൂടുതൽ യുവതികളെത്തുമെന്ന് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി പൊലീസുകാർ
ആക്‌ടിവിസ്‌റ്റുകളായ കൂടുതൽ സ്‌ത്രീകൾ ശബരിമലയിലേക്ക് എത്തുമെന്ന് സൂചനകൾ. വരാൻ സാധ്യതയുണ്ടെന്നുകരുതുന്ന പത്തോളം യുവതികളുടെ വീടുകൾ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുകയാണ്. അതേസമയം, റിപ്പോർട്ടിനെത്തുടർന്ന് ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
എന്നാൽ വരുമെന്നു കരുതുന്ന യുവതികൾ ആരുംതന്നെ വീടുകളിൽ നിന്ന് ഇറങ്ങിയില്ലെന്ന് വിവിധ ജില്ലകളിലെ ഇന്റലിജൻസ് വിഭാഗം മുതിർന്ന ഓഫീസർമ്മാർക്ക് വിവരം കൈമാറി. ശബരിമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നിരോധനാജ്ഞ നട അടക്കുംവരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാവലയത്തിലാണ്.
പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, യുവതികൾ കയറിയാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ വാദം കോടതി വിധിയുടെ ലംഘനമാണെന്ന് ദേവസ്വം ബോർഡംഗം കെ പി ശങ്കർദാസ് പറഞ്ഞു.