അനുബന്ധ വാര്‍ത്തകള്‍
- നടയടയ്ക്കുമെന്ന തീരുമാനം കോടതിയലക്ഷ്യം, വിധി അനുസരിക്കുന്നതിന് തന്ത്രിയും ബാധ്യസ്ഥനാണെന്ന് ദേവസ്വം ബോർഡ്
- 'തന്ത്രിയുടെ മുഖം കാണുന്നത് കൊച്ചിയിലെ ഫ്ളാറ്റിൽ ഒരു സ്ത്രീയോടൊപ്പം പിടിക്കപ്പെട്ട നിലയിൽ': കടുത്ത വിമർശനവുമായി ഹരീഷ് വാസുദേവന്റെ പോസ്റ്റ്
- ശബരിമല; തന്ത്രികുടുംബാംഗം ദേവകി അന്തർജനത്തെയും മകളേയും അറസ്റ്റ് ചെയ്ത് നീക്കി
- സ്ത്രീകള്‍ ശബരിമലയിലെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്
- ശബരിമല: സമവായത്തിന് ദേവസ്വം ബോര്‍ഡ്; തന്ത്രികുടുംബവും പന്തളം കൊട്ടാരവുമായും മറ്റെന്നാള്‍ ചര്‍ച്ച - വിഷയം രാഷ്ട്രീയമാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് എ പദ്മകുമാർ
'തന്ത്രി പണി ചെയ്യാന്‍ താഴമണ്‍ കുടുംബത്ത് വേറെ കൊള്ളാവുന്ന 'പുരുഷ'ന്മാരുണ്ടോ ആവോ': തന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് വാസുദേവ്
'തന്ത്രി പണി ചെയ്യാന്‍ താഴമണ്‍ കുടുംബത്ത് വേറെ കൊള്ളാവുന്ന 'പുരുഷ'ന്മാരുണ്ടോ ആവോ': തന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് വാസുദേവ്
ശബരിമലയിൽ സ്‌ത്രീകൾ കയറിയാൻ നട അടച്ചിടുമെന്നുള്ള തന്ത്രിയുടെ വാക്കുകൾക്കെതിരെ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. 'തന്ത്രിക്ക് സൗകര്യമുള്ളപ്പോ അടയ്ക്കാനും തുറക്കാനും ശബരിമല ക്ഷേത്രം താഴമണ്‍ കുടുംബത്തിന്റെ സ്വകാര്യസ്വത്തല്ല. തന്നിഷ്ടം പോലെ ചെയ്യുന്ന തന്ത്രിയെ മാറ്റാന്‍ വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിലും കോടതിയിലും നല്ലൊരു നീക്കം നടത്തിയാല്‍, അങ്ങേയ്ക്ക് ആ കൃഷി ഓഫീസിലെ പഴയജോലി കൊണ്ട് ഇനിയങ്ങോട്ട് കഴിയേണ്ടി വരും' ഫേസ്‌ബുക്ക് കുറിപ്പിൽ ഹരീഷ് വാസുദേവൻ വ്യക്തമാക്കി.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
പ്രിയ രാജീവര് തന്ത്രി, .
അങ്ങേയ്ക്ക് സൗകര്യമുള്ളപ്പോ അടയ്ക്കാനും തുറക്കാനും ശബരിമല ക്ഷേത്രം താഴമണ്‍ കുടുംബത്തിന്റെ സ്വകാര്യസ്വത്തല്ല. ഊരായ്മ തന്ത്രി സ്ഥാനമേ താഴമണ്ണിനുള്ളൂ. അത് മാറ്റാന്‍ പാടില്ലെന്ന് തന്ത്രവിധിയൊന്നുമില്ലല്ലോ. തന്നിഷ്ടം പോലെ ചെയ്യുന്ന തന്ത്രിയെ മാറ്റാന്‍ വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിലും കോടതിയിലും നല്ലൊരു നീക്കം നടത്തിയാല്‍, അങ്ങേയ്ക്ക് ആ കൃഷി ഓഫീസിലെ പഴയജോലി കൊണ്ട് ഇനിയങ്ങോട്ട് കഴിയേണ്ടി വരും. തന്ത്രി പണി ചെയ്യാന്‍ താഴമണ്‍ കുടുംബത്ത് വേറെ കൊള്ളാവുന്ന 'പുരുഷ'ന്മാരുണ്ടോ ആവോ !
സ്വാമി ശരണം