കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 26 ഡിസംബര്‍ 2023 (11:44 IST)
സിനിമയിലെത്തി 11 വര്‍ഷങ്ങള്‍ പിന്നിടുന്നു, തുടക്കം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ. പറഞ്ഞുവരുന്നത് നടന്‍ ദീപക് പറമ്പോളിനെ കുറിച്ചാണ്. ചെറുതും വലുതുമായി വേഷങ്ങളില്‍ ഇന്നിറങ്ങുന്ന മലയാള സിനിമകളില്‍ ദീപക് ഉണ്ടാകും. ഒടുവില്‍ പുറത്തിറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡിലെ റിയാസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒറ്റനോട്ടത്തില്‍ ഇത് ദീപക്കാണെന്ന് പലര്‍ക്കും മനസ്സിലായില്ല. ഇപ്പോഴിതാ പുതിയ ലുക്കിലുളള നടന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
പുതിയ ലുക്ക് ഏത് സിനിമയ്ക്ക് വേണ്ടി ആണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
നടന്‍ ദീപക് പറമ്പോള്‍ മലയാള സിനിമയില്‍ സജീവമാണ്.നടന്‍ പ്രധാന വേഷത്തില്‍ എത്തിയ ഇമ്പം ആണ് ഒടുവില്‍ എത്തിയത്.'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാസര്‍ഗോള്‍ഡില്‍ ദീപക് പറമ്പോളും അഭിനയിച്ചിരുന്നു.