1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

പത്തനംതിട്ടയില്‍ ഭാര്യയുടെ കൈവെട്ടി മാറ്റി ഭര്‍ത്താവ്

Pathanamthitta
പത്തനംതിട്ടയില്‍ ഭാര്യയുടെ കൈവെട്ടി മാറ്റി ഭര്‍ത്താവ്. പത്തനംതിട്ട കലഞ്ഞൂരില്‍ ആണ് സംഭവം. കലഞ്ഞൂര്‍ സ്വദേശിയായ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിണങ്ങി കഴിയുകയായിരുന്ന ഇയാളുടെ ഭാര്യയെ ഇന്നലെ രാത്രിയിലാണ് വീട്ടില്‍ കയറി വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാളുടെ ഭാര്യയായിരുന്ന ചാവടിമല സ്വദേശി വിദ്യയുടെ രണ്ടു കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. 
 
ഇതില്‍ ഒരു കൈയുടെ കൈപ്പത്തി അറ്റുപോയി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയില്‍ ഇവരുടെ പിതാവ് വിജയനും വെട്ടേറ്റിട്ടുണ്ട്. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഭാരത് ജോഡോ യാത്രയ്ക്കിടെ ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ പോക്കറ്റ് അടിച്ചു