അനുബന്ധ വാര്‍ത്തകള്‍
- ലൈംഗികപീഡന പരാതി: വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ പൊലീസിൽ കീഴടങ്ങി
- തുടരാന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി: കേസിൽ കക്ഷിചേരാൻ ആക്രമിക്കപ്പെട്ട നടി
- വധഗൂഢാലോചന കേസ് കെട്ടിചമച്ചത്: എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ
- ഹിജാബ് വിഷയം ദേശീയതലത്തിലേക്ക് വ്യാപിപിക്കരുതെന്ന് സുപ്രീം കോടതി: ഹർജി പരിഗണിച്ചില്ല
- സിനിമ കാണാതെയും വിധി വായിക്കാതെയും അഭിപ്രായം പറയരുത്, ചുരുളിക്ക് ഹൈക്കോടതി ക്ലീൻചിറ്റ്
ബന്ധം തകർന്നിട്ടും പങ്കാളിക്ക് വിവാഹമോചനം അനുവദിക്കാത്തത് ക്രൂരത: ഹൈക്കോടതി
വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോവാനാകാത്ത വിധം പരാജയമായിട്ടും പങ്കാളിക്ക് വിവാഹമോചനം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി. പരിഹരിക്കാനാവാത്ത വിധം തകർന്ന ബന്ധത്തിൽ തുടരാൻ ആരെയും നിർബന്ധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
ഭർത്താവിന്റെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ 32 കാരി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് കാണിച്ച് ഭർത്താവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
നിരന്തരം കലഹിക്കുന്ന ഭാര്യയുമായി ചേർന്ന് പോകാനാവില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജി. എന്നാൽ താൻ ഭർത്താവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും അതേസമയം ഗർഭിണിയായ സമയത്ത് ഒരു വിധത്തിലുള്ള വൈകാരിക പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്നും യുവതി കുറ്റപ്പെടുത്തി.