വധഗൂഢാലോചന കേസ് കെട്ടിചമച്ചത്: എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (16:27 IST)
വധഗൂഢാലോചനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. ആരോപണങ്ങൾ തെളിയിക്കാൻ തെളിവുകളില്ലെന്നും ദിലീപ് വാദിച്ചു. ദിലീപിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

കേസ് ക്രൈം ബ്രാഞ്ച് കെട്ടിചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ മനഃപൂർവ്വം തന്നെ വേട്ടയാടുകയാണെന്നും ഇതേകേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവ് ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇത് തന്റെ വാദം ശരിവെക്കുന്നതാണെന്ന് ദിലീപ് ഹർജിയിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :