1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rave party at hostel students arrested

ഹോസ്റ്റലിൽ ലഹരിപാർട്ടി : 14 വിദ്യാർത്ഥികൾ അറസ്റ്റിൽ

Ganja
മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുള്ള ഹോസ്റ്റലിൽ കഞ്ചാവ്, ഹഷീഷ് എന്നിവ ഉപയോഗിച്ച് ലഹരിപാർട്ടി നടത്തിയ പതിനാലു വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെയാണ് പോലീസ് ഇവരെ പിടികൂടിയത്.
 
ഈ പ്രദേശത്തുണ്ടായ സംഘർഷത്തിലെ ചില പ്രതികൾ ഈ ഹോസ്റ്റലിൽ എത്തിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഹോസ്റ്റലിൽ പരിശോധന നടത്തിയപ്പോഴാണ് ലഹരിപ്പാർട്ടി നടക്കുന്നത് അറിഞ്ഞത്. പോലീസ് പതിനാലു പേരെ പിടികൂടിയെങ്കിലും ആറ് പേർ ഓടിരക്ഷപ്പെട്ടു. 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
Kerala weather updates:കാലവർഷം: വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി