1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ganja Pattoor Advocate

കഞ്ചാവ് പിടിച്ച സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ

Ganja
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ഹൃദയഭാഗേറ്റുള്ള ആയുർവേദ കോളേജിനടുത്തുള്ള ആവീട്ടിൽ നിന്ന് പത്ത് കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ പ്രതിയായി അഭിഭാഷകനെ അറസ്റ്റ് ചെയ്തു. പാറ്റൂർ നായനാർ ലെയിനിൽ താമസിക്കുന്ന ആശിഷ് പ്രതാപ് നായർ എന്ന 46 കാരണാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഫെബ്രുവരി മാസം ആഷിഷിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് പിടിച്ചത്. ഇവിടേക്ക് കഞ്ചാവ് എത്തിച്ച തമിഴ്‌നാട് സ്വദേശി അരുൾ അമുദനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അഭിഭാഷകന്റെ പേര് പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് എത്തിച്ച വീടും അതിന്റെ ഉടമസ്ഥനെയും അറിഞ്ഞതും അഭിഭാഷകനെ പിടികൂടിയതും. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലും മേഘാലയിലുമായി മരണപ്പെട്ടത് 36 പേര്‍!