പെൺകുട്ടിയോട് നഗ്നചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വെള്ളി, 1 ജൂലൈ 2022 (11:22 IST)
മലപ്പുറം: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയോട് നഗ്ന ചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പറവൻകുന്ന്‌ വീട്ടിൽ നസീം എന്ന 21 കാരനാണ് പോലീസ് പിടിയിലായത്.

പോക്സോ വകുപ്പ് പ്രകാരമാണ് നസീമിനെ അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം ഐ.ടി. നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഇയാൾ പെൺകുട്ടിയിൽ നിന്ന് പണം തട്ടിയെടുക്കാനും ശ്രമിച്ചെന്ന് കുറ്റിപ്പുറം സി.ഐ.ശശീന്ദ്രൻ വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :