വയനാട്ടില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവും വിറ്റ യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 ജൂണ്‍ 2022 (12:59 IST)
വയനാട്ടില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവും വിറ്റ യുവാവ് പിടിയില്‍. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന തലശേരി സ്വദേശി മഹേഷാണ് പിടിയിലായത്. പച്ചക്കറി വില്‍ക്കുന്ന വ്യാജേന സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് എക്‌സൈസ് പറയുന്നു.

പ്രതിയെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കോടതിയില്‍ ഹാജരാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :