1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape, Teacher, Police, Student

പീഡനശ്രമം: അധ്യാപകന്‍ അറസ്റ്റില്‍

പീഡനശ്രമം: അധ്യാപകന്‍ അറസ്റ്റില്‍

പീഡനം
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വിതുര പോസ്റ്റ് ഓഫീസിനു സമീപം റോഡരികത്ത് വീട്ടില്‍ ശ്രീകുമാര്‍ എന്ന 50 കാരനായ അധ്യാപകനാണു പൊലീസ് പിടിയിലായത്.
 
പീഡനശ്രമത്തെ കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ശ്രീകുമാര്‍ കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയിലെത്തി ജാമ്യത്തിനു ശ്രമിക്കവേയാണു പൊലീസ് വലയിലായത്.
 
ശ്രീകുമാറിനെതിരെ ഇതിനു മുമ്പും സമാന പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവം ഗുരുതരമാണെന്ന് കണ്ട് ഇയാള്‍ വോളണ്ടറി റിട്ടയര്‍മെന്‍റ് വാങ്ങി പോകാനും ശ്രമിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
aparna shaji