1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape in Convent

Rape in Convent: കന്യാസ്ത്രീ മഠത്തിനുള്ളില്‍ കയറി പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചു !

കോണ്‍വെന്റിന്റെ മതില്‍ ചാടി മൂന്നുപേരും പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി

Rape in Convent: കന്യാസ്ത്രീ മഠത്തിനുള്ളില്‍ കയറി പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചു !
Rape in Convent: തിരുവനന്തപുരത്ത് കന്യാസ്ത്രീ മഠത്തിനുള്ളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ബലംപ്രയോഗിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു. കേസില്‍ മൂന്ന് പ്രതികളെ കഠിനംകുളം പൊലീസ് കസ്റ്റിഡിയിലെടുത്തു. 
 
വലിയതുറ സ്വദേശികളായ മെഴ്സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 
 
കോണ്‍വെന്റിന്റെ മതില്‍ ചാടി മൂന്നുപേരും പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. ഇവര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി. പെണ്‍കുട്ടികളുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നും അന്വേഷിക്കുന്നു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്