മത്സ്യബന്ധന വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു

എ കെ ജെ അയ്യർ| Last Updated: വെള്ളി, 26 ഓഗസ്റ്റ് 2022 (11:46 IST)
: മത്സ്യബന്ധന വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു. അഴിയൂർ പൂഴിത്തലയിലെ ചില്ലിപ്പറമ്പിൽ അസീസ് (45), കണ്ണൂക്കര മാടാക്കര വലിയപുരയിൽ അച്യുതൻ (56) എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞു തിരികെ വരികയായിരുന്ന ഫൈബർ വെള്ളമാണ്
മറിഞ്ഞത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ ചോമ്പാല ഹാര്ബറിനടുത്തുള്ള കുരിയാടി പുറംകടലിലാണ് അപകടം ഉണ്ടായത്.
ശക്തമായ കാറ്റിൽ പെട്ടാണ് അപകടം ഉണ്ടായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മാടാക്കര പുതിയപുരയിൽ ഷൈജു (41) രക്ഷപ്പെട്ടു. മറിഞ്ഞ വള്ളത്തിൽ പിടിച്ചു മൂന്നു പേരും ഏറെനേരം കിടന്നെങ്കിലും ശക്തമായ കാറ്റ് പ്രതിബന്ധമായി.

ഷൈജു നീന്തി കരയിൽ എത്തുകയായിരുന്നു. വിവരം അറിഞ്ഞു പോയവരാണ് മറ്റുള്ളവരെ കണ്ടെത്തിയതും കരയ്‌ക്കെത്തിച്ചതും. എന്നാൽ അപ്പോഴേക്കും ഒരാൾ മരിച്ചിരുന്നു. മറ്റൊരാൾ കരയ്‌ക്കെത്തിയ ശേഷം വടകരയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :