1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape case against actor vijay babu

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്

വിജയ് ബാബു
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് ബലാത്സംഗം ചെയ്‌തുവെന്നാണ് പരാതി.
 
ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: നാലുപേര്‍ക്ക് ദാരുണാന്ത്യം