മമ്മൂട്ടിയുടെ 'കോട്ടയം കുഞ്ഞച്ചന്‍ 2' ഉപേക്ഷിച്ചോ ? നിര്‍മ്മാതാവ് വിജയ് ബാബുവിന് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (09:01 IST)

2018 മാര്‍ച്ച് 14ന് കോട്ടയം കുഞ്ഞച്ചന്‍ ടു പ്രഖ്യാപിച്ചെങ്കിലും അത് മുന്നോട്ട് പോയില്ല.ആട് ടു വിജയാഘോഷ വേദിയില്‍ വെച്ച് മമ്മൂട്ടിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകില്ലെന്ന് നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബു.

സിനിമയ്ക്ക് വേണ്ടിയുള്ള കഥയും തിരക്കഥയും ശരിയായില്ലെന്നും അതുകൊണ്ടുതന്നെ നിലവില്‍ ആ പ്രോജക്ട് ചെയ്യുന്നില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നും വിജയ് ബാബു പറഞ്ഞു.രണ്ടോ മൂന്നോ കഥകളും തിരക്കഥകളും വായിച്ചെങ്കിലും തൃപ്തി തോന്നാത്തത് കൊണ്ട് മമ്മൂട്ടിയുടെ അടുത്തേക്ക് പോയില്ല.പൂര്‍ണ്ണ സംത്യപ്തി തോന്നുന്ന ഒരു കഥയായും തിരക്കഥയും രൂപപ്പെട്ടു വന്നാല്‍ അത് നടന്നേക്കാം എന്നും വിജയ് ബാബു പറഞ്ഞു.

ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചന്‍ ഇന്നും അതേ പുതുമയോടെ പ്രേക്ഷകര്‍ കാണുന്നു.
ഡെന്നീസ് ജോസഫിന്റേതായിരുന്നു തിരക്കഥ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :