'ആട് 3' വരുന്നു, മൂന്നാം വരവ് ത്രീഡിയില്‍, ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (09:08 IST)

2015-ലാണ് 'ആട് :ഒരു ഭീകരജീവിയാണ്' റിലീസ് ചെയ്തത്. തീയറ്ററില്‍ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് രണ്ടാം ഭാഗം സ്വീകരിച്ചത്.ആദ്യഭാഗത്തിലെ താരനിര രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.ഷാജി പാപ്പനും പിള്ളേരുടെ മൂന്നാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 'ആട് 3' അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് നിര്‍മ്മാതാവ് വിജയ് ബാബു.

ബിഗ് ബജറ്റില്‍ തന്നെയാണ് 'ആട് 3' ഒരുങ്ങുന്നത്.8 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്.33 കോടിയോളം രൂപ നിര്‍മ്മാതാവിന് നേടിക്കൊടുക്കാന്‍ ചിത്രത്തിനായി. 'ആട് 3' യുടെ ബജറ്റ് ഇതിലും കൂടാനാണ് സാധ്യത.'പ്രശസ്ത നടന്‍ സത്യന്റെ ബയോപിക്, അതുപോലെ ത്രീഡിയില്‍ ഒരുക്കുന്ന ആട് 3 പോലുള്ള വലിയ പ്രൊജെക്ടുകള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോള'- വിജയ് ബാബു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :