അനുബന്ധ വാര്‍ത്തകള്‍
- വിനോദയാത്രക്കിടെ കാറിൽ ലോറിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
- തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ സുരേഷ് ഗോപി പ്രതിഷേധക്കാര്‍ക്കിടയില്‍ പെട്ടു; സമരാനുകൂലികള്‍ കനിഞ്ഞതോടെ താരം രക്ഷപ്പെട്ടു
- നോക്കുകൂലി വാങ്ങിയവര്‍ മര്യാദക്കാരായി; പ്രശ്നം പരിഹരിച്ചെന്ന് സുധീര്‍ കരമന
- ദളിത് ഹര്‍ത്താല്‍; കെ എസ് ആര് ടി സി ബസുകള്‍ക്ക് നേരെ കല്ലേറ്, യാത്രക്കാരെ ഇറക്കിവിട്ടു
- ദളിത് ഹര്‍ത്താല്‍; വാഹനങ്ങള്‍ തടഞ്ഞിട്ടില്ല, പ്രകോപനമില്ലാതെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു: ഗീതാനന്ദന്
തിരുവനന്തപുരത്ത് റേഡിയൊ ജോക്കിയെ വധിച്ച സംഭവത്തിൽ ഒരാൾകൂടി പൊലീസ് പിടിയിൽ
പിടിയിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ എന്ന് പൊലീസ്
തിരുവനന്തപുരം: മടവൂരിൽ നാടൻപാട്ടുകാരൻ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തിൽ പെട്ട ഷൻസീറിനെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഈ ഒരു പ്രതിയെ മാത്രമെ പൊലീസിന് പിടികൂടാനായിട്ടുള്ളു. പിടിയിലായ ഷൻസീർ കരുനാഗപ്പള്ളി സ്വദേശിയാണ്. പ്രതികൾക്ക് ആയുധം നൽകി സഹായിച്ച സ്ഫടികം സ്വാതിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയാതായി പൊലീസ് വ്യക്തമാക്കി.
അതേസമയം കൊലപാതകത്തിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന അബ്ദുൽ സത്താറിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് താൻ കരുതുന്നില്ല എന്ന് അബ്ദുൽ സത്താറിന്റെ മുൻ ഭാര്യ കൂടിയായ ഖത്തറിലെ നൃത്താദ്യാപിക വ്യക്തമാക്കി. കൊലപാതകം നേരിട്ട് നടത്തി എന്ന് പൊലീസ് പറയുന്ന സാലിഹ് ബിന്‍ ജലാല്‍ സംഭവ ദിവസം ഖത്തറിൽ തന്നെ ഉണ്ടായിരുന്നതായാണ് നൃത്താദ്യാപികയുടെ വവെളിപ്പെടുത്തൽ.