Sumeesh|
Last Modified തിങ്കള്‍, 9 ഏപ്രില്‍ 2018 (16:15 IST)
തേനിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മല്ലപ്പുറം അഴിഞ്ഞിലം സ്വദേശിയായ
കളത്തിത്തൊടി വീട്ടിൽ അബ്ദുൽ റഷീദ്, ഭാര്യ റസീന, ഇവരുടെ മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരണപ്പെട്ടത്. മകൻ ഫായിസ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
ചെന്നൈയിൽ ജോലി ചെയ്തിരുന്ന അബ്ദുൽ റഷീദ് കുടുംബവുമൊത്ത് തേനിയിൽ വിനോദയാത്ര പോയതായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിലേക്ക് ലോറി വന്നിടിച്ചതാണ് നാലുപേരുടെ മരണത്തിന് കാരണമായത്. മൃതദേങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകാനായി തേനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.